ഗരത്തിലെ ബസ്സ് പണിമുടക്കിന് അന്ത്യമായില്ല. ബി എം എസ് ജില്ലാ നേതാക്കള്‍ പൊലീസുമായി ചര്‍ച്ചനടത്തി സമരം പിന്‍വലിച്ചതായി അറിയിച്ചെങ്കിലും ഇതിന് തൊഴിലാളികള്‍ വഴങ്ങിയില്ല.


കുന്നംകുളം. നഗരത്തിലെ ബസ്സ് പണിമുടക്കിന് അന്ത്യമായില്ല. ബി എം എസ് ജില്ലാ നേതാക്കള്‍ പൊലീസുമായി ചര്‍ച്ചനടത്തി സമരം പിന്‍വലിച്ചതായി അറിയിച്ചെങ്കിലും ഇതിന് തൊഴിലാളികള്‍ വഴങ്ങിയില്ല. 

തങ്ങളെ  ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്നും പിന്‍വാങ്ങില്ലെന്ന നിലപാടിലാണ് മുഴുവന്‍ തൊഴിലാളികളും. ആക്രമണത്തിന്റെ ദൃശ്യത്തിലുള്ള മുഴുവന്‍ പേര്‍ക്കെതിരേയും കേസെടുക്കാമെന്നും പിടിച്ചെടത്ത ബസ്സ് വിട്ടു നല്‍കാമെന്നും പൊലീസ് പറഞ്ഞതോടെയാണ് നേതാക്കള്‍ സമരം അവസാനിപ്പിക്കാനൊരുങ്ങിയത്. എന്നാല്‍ അറസ്റ്റില്ലാതെ തങ്ങള്‍ സമരം പിന്‍വലിക്കില്ലെന്നായിരുന്നു നിലപാട്. 
ഇതോടെ നേതാക്കള്‍ പിന്‍വാങ്ങി. ഇതിനിടെ ബസ്സ് ജീവനക്കാര്‍ ജനാധിപത്യ വിരുദ്ധമായി പൊതുജനങ്ങള്‍ക്കെതിരേയും, വിദ്യാര്‍ഥികള്‍ക്കെതിരേയും പ്രവര്‍ത്തിക്കുകയും സംഘടിതമായി പണിമുടക്ക് നടത്തി ജനജീവിതം ദുസ്സഹമാക്കുകയും ചെയതുവെന്ന് ആരോപിച്ച് നഗരസഭയുടെ നേതൃത്വത്തില്‍കുന്നംകുളം പൗരാവലിയുടെ പ്രതിഷേധകൂട്ടായ്മ വൈകീട്ട് 5 ന് നഗരത്തില്‍ നടക്കും. ചലചിത്രതാരം വി കെ ശ്രീരാമന്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും.
യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കെ എസ് ആര്‍ ടി സി ചെയിന്‍ സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. പ്രധാന റോഡുകളില്‍ മാത്രമാണ് സര്‍വ്വീസുള്ളതെന്നതിനാല്‍ ഗ്രാമ പ്രദേശങ്ങളിലേക്കുള്ള യാത്ര്കകാരും വിദ്യാര്‍ഥകളും ദുരിതത്തില്‍ തന്നെയാണ്.

Post A Comment: