പാചകവാതക വിലവര്‍ദ്ധനവിലൂടെ കേന്ദ്രസര്‍ക്കാര്‍ തീവെട്ടിക്കൊള്ളയാണ് നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
തിരുവനന്തപുരം: പാചകവാതക വിലവര്‍ദ്ധനവിലൂടെ കേന്ദ്രസര്‍ക്കാര്‍ തീവെട്ടിക്കൊള്ളയാണ് നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദിനം തോറും പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചുകൊണ്ട് ജനങ്ങളുടെ മേല്‍ അമിതഭാരം ഏല്പിച്ചുക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഗ്യാസ് വില വര്‍ദ്ധനവിലൂടെ സാധാരണക്കാരന്റെ പോക്കറ്റ് കൊള്ളയടിക്കുകയാണ് ചെയ്യുന്നത്. ഈ കൊള്ളയ്ക്ക് നേതൃത്വം നല്‍കുന്ന നരേന്ദ്ര മോദിയും കേന്ദ്രസര്‍ക്കാരും എത്ര ന്യായീകരിച്ചാലും അംഗീകരിക്കാന്‍ കഴിയില്ല. നിത്യോപയോഗ സാധനങ്ങളുടെ വില വാണം പോലെ കുതിച്ചുയരുകയാണ്. പെട്രോള്‍ വില വര്‍ദ്ധിക്കുന്നതുമൂലം ലഭിക്കുന്ന തുക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന കേന്ദ്രമന്ത്രി ജയ്റ്റ്ലിയുടെ വാദം വങ്കത്തരമാണ്. ഇതിനിടയിലാണ് സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പാചകവാതക വില വര്‍ദ്ധന. ഇത് വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വേണ്ടിയാണെന്ന് ആര്‍ക്കും മനസിലാവും. കോര്‍പ്പറേറ്റുകള്‍ക്കും, വ്യവസായികള്‍ക്കും മാത്രം 'അച്ഛാദിന്‍' സമ്മാനിച്ചു കൊണ്ടിരിക്കുന്ന മോദി സര്‍ക്കാര്‍ സാധാരണ ജനങ്ങള്‍ക്ക് നല്‍കുന്നത് ദുരിതം മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

Post A Comment: