മൂന്നാര്‍ എല്ലപ്പെട്ടി സ്വദേശികളായ രണ്ട് യുവാക്കള്‍ തമിഴ്നാട് മുന്തലില്‍ വെട്ടേറ്റ് മരിച്ചു




ഇടുക്കി: മൂന്നാര്‍ എല്ലപ്പെട്ടി സ്വദേശികളായ രണ്ട് യുവാക്കള്‍ തമിഴ്നാട് മുന്തലില്‍ വെട്ടേറ്റ് മരിച്ചു. ഓട്ടോ ഡ്രൈവര്‍മാരായ ഇവര്‍ ശനിയാഴ്​ച രാത്രിയാണ് കൊല്ലപ്പെട്ടത് .എല്ല പെട്ടി കെ.ജി.ഡിവിഷന്‍ സ്വദേശികളായ ജോണ്‍ പീറ്റര്‍ (19) ശരവണന്‍ (18) എന്നിവരാണ് കൊല്ലപ്പെട്ടത്. രാത്രി 8.30തോടെ തമിഴ്നാട്ടിലേയ്ക്ക് ഓട്ടം പോകാന്‍ ഒരാള്‍ വിളിച്ചതിനെ തുടര്‍ന്ന്​ വീട്ടില്‍ നിന്നും ജോണ്‍ പീറ്റര്‍ ഓട്ടോയില്‍ പുറപ്പെട്ടതാണ്. കൂട്ടിനാണ്​ ശരവണനെ വിളിച്ചത്​. സംഭവത്തില്‍ പ്രതിയെക്കുറിച്ച്‌​ സൂചന ലഭിച്ചതായി പൊലീസ്​ പറഞ്ഞു.

Post A Comment: