ഹരിയാനയിലെ ഗായികയും നര്‍ത്തകിയുമായ ഹര്‍ഷിത ദഹിയ വെടിയേറ്റ് മരിച്ചു
ഹരിയാന: ഹരിയാനയിലെ ഗായികയും നര്‍ത്തകിയുമായ ഹര്‍ഷിത ദഹിയ വെടിയേറ്റ് മരിച്ചു. പാനിപ്പത്തിലെ ഇസ്റാനയില്‍ ഒരു പരിപാടി കഴിഞ്ഞ് കാറില്‍ മടങ്ങുന്നതിനിടെയാണ് ഇവര്‍ക്ക് അജ്ഞാതരുടെ വെടിയേറ്റത്. കാറിലെത്തിയ സംഘം ഹര്‍ഷിതയ്ക്കു നേരെ തുടരെ ആറോളം വെടി വച്ചു. ചൊവ്വാഴ്ച വൈകിട്ട് 4.15ഓടെയായിരുന്നു സംഭവം. വെടിയേല്‍ക്കുമ്പോള്‍ ഇവരുടെ അസിസ്റ്റന്റും മറ്റൊരു ഗായകനും ഡ്രൈവറും കാറിലുണ്ടായിരുന്നു. ഇവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട ശേഷമായിരുന്നു ഹര്‍ഷിതയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഈയിടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അവര്‍ക്ക് വധഭീഷണി ഉണ്ടായിരുന്നു. നാടന്‍ പാട്ടുകളിലൂടെയാണ് ഹര്‍ഷിത പ്രശസ്തയായത്.

Post A Comment: