പുതുതായി രൂപകല്‍പന ചെയ്ത 100 രൂപാ നോട്ടുകളുടെ അച്ചടി അടുത്ത ഏപ്രില്‍ മാസത്തോടെ ആരംഭിച്ചേക്കും


ദില്ലി: പുതുതായി രൂപകല്‍പന ചെയ്ത 100 രൂപാ നോട്ടുകളുടെ അച്ചടി അടുത്ത ഏപ്രില്‍ മാസത്തോടെ ആരംഭിച്ചേക്കും. പുതിയ 200 രൂപാ നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാക്കിയ ശേഷമാണ് 100 രൂപയുടെ അച്ചടി ആരംഭിക്കുക. മാര്‍ച്ച്‌ അവസാനത്തോടെയാണ് 200 രൂപാ നോട്ടിന്‍റെ അച്ചടി പൂര്‍ത്തിയാവുക. നിലവിലുള്ള 100 രൂപ സമ്പദ്ഘടനയില്‍ തുടരും. ഇതിനെ ഘട്ടം ഘട്ടമായി മാത്രമേ പിന്‍വലിക്കുകയുള്ളു. പുതിയ നോട്ടിന്‍റെ വലിപ്പത്തില്‍ വ്യത്യാസം വരുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ രാജ്യത്തെ 500ന്‍റെയും 1000ത്തിന്‍റെയും നോട്ടുകള്‍ നിരോധിച്ചിരുന്നു. തുടര്‍ന്ന് 2000ത്തിന്‍റെ നോട്ടുകള്‍ തുടര്‍ന്ന് വിനിമയത്തിലെത്തുകയും ചെയ്തു. പുതുതായി രൂപകല്‍പന ചെയ്ത 50ന്‍റെയും 200ന്‍റെയും 500ന്‍റെയും നോട്ടുകളും വിനിമയത്തിലെത്തിയിരുന്നു. 200 രൂപാ നോട്ടുകള്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപിക്കുന്നതിന് ആറുമാസം എടുത്തേക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചു.

Post A Comment: