പ്രതിരോധകുത്തിവെപ്പുകളെടുക്കാത്ത പന്ത്രണ്ടുവയസ്സുകാരന് ഡിഫ്തീരിയ ലക്ഷണം
തൃശ്ശൂര്‍: പ്രതിരോധകുത്തിവെപ്പുകളെടുക്കാത്ത പന്ത്രണ്ടുവയസ്സുകാരന് ഡിഫ്തീരിയ ലക്ഷണം. കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വരവൂര്‍ സ്വദേശിയായ ബാലനെ തൊണ്ട വേദനയും കടുത്ത പനിയുമായി പല ആശുപത്രികളിലും ചികില്‍സിപ്പിച്ചെങ്കിലും അസുഖത്തിന് കുറവുണ്ടായില്ല. മാതാപിതാക്കളോടൊപ്പം ബംഗളുരുവില്‍ പോകുമ്പോള്‍ കോയമ്പത്തൂര്‍ വെച്ചായിരുന്നു കുട്ടിക്ക് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടത്. ബംഗളുരുവിലെ പല ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തൊണ്ടയിലെ സ്രവം പരിശോധിക്കാനെത്തിയപ്പോഴാണ് ഡിഫ്തീരിയ ആണെന്ന് സംശയമുണ്ടായത്. ചികിത്സ ആരംഭിച്ചെന്നും കുട്ടി അപകടനില തരണംചെയ്തെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. പ്രതിരോധകുത്തിവെപ്പ് പൂര്‍ത്തിയാക്കാത്ത കുട്ടികള്‍ക്ക് അവ നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

Post A Comment: