തിങ്കളാഴ്ച യു.ഡി.എഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് വ്യാപാരികള്‍.തിരുവനന്തപുരം: തിങ്കളാഴ്ച യു.ഡി.എഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് വ്യാപാരികള്‍.
ഹര്‍ത്താലില്‍ ഹോട്ടല്‍ അടക്കമുള്ള കടകള്‍ അടച്ചിടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നാസറുദ്ദീന്‍ പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളുടെ കൊള്ളവിലയ്ക്കും സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കും എതിരെയാണ് യു.ഡി.എഫ് നാളെ സംസ്ഥാന ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

Post A Comment: