ഐഎസ് ബന്ധത്തിന്‍റെ പേരിൽ ഗുജരാത്തിൽ എയർ ഹോസ്റ്റസ് നിരീക്ഷണത്തിൽ.


അഹമ്മദാബാദ്: ഐഎസ് ബന്ധത്തിന്‍റെ പേരിൽ ഗുജരാത്തിൽ എയർ ഹോസ്റ്റസ് നിരീക്ഷണത്തിൽ. അറസ്റ്റിലായ സൂറത്ത് അഭിഭാഷകൻ ഉബൈദ് മിശ്രയുമായി ബന്ധം ഉണ്ടെന്ന് കരുതുന്ന എയർഹോസ്റ്റസ് ആണ് തീവ്രവാദവിരുദ്ധ സ്ക്വാഡിന്‍റെ നിരീക്ഷണത്തിൽ ഉള്ളത്. മതമൗലികളായ യുവാക്കളെ ഉപയോഗിച്ച ഇന്ത്യയിലേക്ക് സ്വർണ്ണം കടത്തുന്നതിനും ഇവർ എയർഹോസ്റ്റസിനെ ഉപയോഗിച്ചതായും സൂചനയുണ്ട്.
ഉബൈദും മറ്റൊരു യുവാവും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. കൊൽക്കത്തയിൽ നിന്ന് ബംഗ്ലാദേശിലേക്ക് യുവാക്കളെ കടത്താൻ ശ്രമിച്ച ഷാസിയ എന്ന സ്ത്രീയെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

Post A Comment: