എം.പി. എല്ലാവര്‍ക്കും വേണ്ടി താന്‍ ഖേദം പ്രകടിപ്പിക്കുന്നു

മലപ്പുറം : വേങ്ങരയില്‍ മംഗളം റിപ്പോര്‍ട്ടര്‍ക്ക് നേരെ കയ്യേറ്റം നടന്ന സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. എല്ലാവര്‍ക്കും വേണ്ടി താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ലീഗ് നേതാവ് പ്രതികരിച്ചിരിക്കുന്നത്. വേങ്ങരയില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മംഗളം മാധ്യമ പ്രവര്‍ത്തകന്‍ റോഷിപാലിനെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഖേദപ്രകടനം. നേരത്തെ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി വിജയന്‍, വേങ്ങരയിലെ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താനാണ് യൂ.ഡി.എഫ് ശ്രമിക്കുന്നതെന്നും ആരോപിച്ചിരുന്നു

Post A Comment: