ഇന്ത്യന്‍ ജയിലുകളില്‍ താമസിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് മദ്യരാജാവ് വിജയ് മല്യ



ബ്രിട്ടന്‍: ഇന്ത്യന്‍ ജയിലുകളില്‍ താമസിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് മദ്യരാജാവ് വിജയ് മല്യ. ഇന്ത്യന്‍ ജയിലുകളിലെ ശൗചാലയങ്ങളുടെ വൃത്തിഹീനമായ അവസ്ഥയും സര്‍ക്കാര്‍ ആശുപത്രികളിലെ അസൗകര്യങ്ങളുമാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. പ്രമേഹ രോഗിയായ മല്യക്ക് പ്രത്യേക പരിചരണവും ഗൃഹഭക്ഷണവും വേണമെന്ന് അഭിഭാഷകന്‍ വാദിച്ചു. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 900 കോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേയ്ക്ക് കടന്ന മല്യയെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ്. മല്യയെ വിട്ടുകിട്ടണമെന്ന് ബ്രിട്ടീഷ് കോടതിയില്‍ നടത്തിയ വാദത്തിനിടെയാണ് ഇന്ത്യന്‍ ജയിലുകള്‍ തനിക്ക് ഇഷ്ടമല്ലെന്ന് അഭിഭാഷകന്‍ മുഖേന മല്യ അറിയിച്ചത്. മല്യയുടെ ആവശ്യങ്ങളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തോട് ഉപദേശം തേടുകയും ആവശ്യങ്ങള്‍ അനുവദിക്കുകയുമായിരുന്നു. യൂറോപ്യന്‍ മാതൃകയിലുള്ള ജയില്‍ അനുവദിക്കാന്‍ അധികൃതര്‍ സമ്മതിച്ചു. ആര്‍തര്‍ റോഡ് ജയില്‍ ഇതിന് അനുയോജ്യം ആണെന്നും മല്യയുടെ ആവശ്യത്തിനനുസരിച്ച് വേറെ നിര്‍മ്മിക്കാമെന്നും അറിയിച്ചു.

Post A Comment: