പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്.
ദില്ലി: പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്.
കേന്ദ്ര ധനകാര്യ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളായ പിപിഎഫ്, നാഷണല്‍ സേവിംഗ് സ്കീം, കിസാന്‍ വികാസ് പത്രാ തുടങ്ങിയ എല്ലാ നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്.
നിലവിലുള്ള നിക്ഷേപകര്‍ക്ക് തങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കാന്‍ ഡിസംബര്‍ 31 വരെ സമയം നല്‍കിയിട്ടുണ്ട്.

Post A Comment: