വിവാദമായ ആരുഷി കൊലപാതകക്കേസില്‍ ആരുഷിയുടെ മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് അലഹബാദ് ഹൈക്കോടതി.


വിവാദമായ ആരുഷി കൊലപാതകക്കേസില്‍ ആരുഷിയുടെ മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് അലഹബാദ് ഹൈക്കോടതി. കേസില്‍ ആരുഷിയുടെ മാതാപിതാക്കളെ കുറ്റക്കാരാക്കി സി ബി ഐ പ്രത്യേക കോടതി പ്രഖ്യാപിച്ച വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. സിബിഐ പ്രത്യേക കോടതി വിധിക്കെതിരേ രാജേഷ് തല്‍വാറും നുപുര്‍ തല്‍വാറും നല്‍കിയ അപ്പീലിലാണ് വിധി. സംശയത്തിന്റെ ആനുകൂല്യത്തിലാണ് ഹൈക്കോടതിയുടെ വിധിയെന്നതും ശ്രദ്ധേയമാണ്. നാല് വര്‍ഷത്തിനു ശേഷമാണ് വിധി. 2013 നവംബറിലാണ് ആരുഷിയുടെ മാതാപിതാക്കളെ കുറ്റക്കാരാക്കി ഗാസിയാബാദ് പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
നോയിഡയില്‍ 2008 മേയിലാണ് 14 കാരി ആരുഷിയെ കിടിപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം വീട്ടുജോലിക്കാരന്‍ ഹേംരാജിന്‍റെ മൃതദേഹവും വീട്ടിലെ ടെറസില്‍ കണ്ടെത്തുകയായിരുന്നു.


Post A Comment: