തെലങ്കാനയിലെ സൂര്യപെടിലുണ്ടായ ബസ് അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു
ഹൈദരാബാദ്: തെലങ്കാനയിലെ സൂര്യപെടിലുണ്ടായ ബസ് അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. 14 പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഹൈദരബാദ്-വിജയവാഡ റൂട്ടിലായിരുന്നു അപകടം. ബസ് മറ്റോരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രക്കിലിടിച്ചായിരുന്നു അപകടം. 36 പേര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ സൂര്യപെടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു

Post A Comment: