പാ​ല​ക്കാ​ട്-തൃശൂര്‍ ദേ​ശീ​യ​പാ​ത​യി​ല്‍ മ​ണ്ണു​ത്തി​ക്ക​ടു​ത്ത് കാ​ള​ത്തോ​ട് സ്വ​കാ​ര്യ ബ​സും ടി​പ്പ​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌ ടി​പ്പ​റി​ന്‍റെ ഡ്രൈ​വ​റ​ട​ക്കം ഏ​ഴു പേ​ര്‍​ക്ക് പ​രി​ക്ക്.


തൃ​ശൂ​ര്‍: പാ​ല​ക്കാ​ട്-തൃശൂര്‍ ദേ​ശീ​യ​പാ​ത​യി​ല്‍ മ​ണ്ണു​ത്തി​ക്ക​ടു​ത്ത് കാ​ള​ത്തോ​ട് സ്വ​കാ​ര്യ ബ​സും ടി​പ്പ​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്‌ ടി​പ്പ​റി​ന്‍റെ ഡ്രൈ​വ​റ​ട​ക്കം ഏ​ഴു പേ​ര്‍​ക്ക് പ​രി​ക്ക്. ​രാ​വി​ലെ 8.45 ഓടെ കാ​ള​ത്തോ​ട് സെ​ന്‍റ​റി​ല്‍ വച്ചാ​യി​രു​ന്നു അ​പ​ക​ടം. പാ​ല​ക്കാ​ട് ഭാ​ഗ​ത്തു നി​ന്നു വ​രി​ക​യാ​യി​രു​ന്ന ടി​പ്പ​ര്‍ ലോ​റി​യെ തൃ​ശൂ​ര്‍ ഭാ​ഗ​ത്തു നി​ന്നു പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു വാ​ഹ​ന​ത്തെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്ത് റോം​ഗ് സൈ​ഡി​ലൂ​ടെ മു​ന്നോ​ട്ടു ക​യ​റി​യ ബ​സ് എ​തി​ര്‍​ദി​ശ​യി​ല്‍ വ​ന്നി​രു​ന്ന ടി​പ്പ​റി​ലി​ടി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ര​ണ്ടു വാ​ഹ​ന​ങ്ങ​ളു​ടേ​യും മു​ന്‍​ഭാ​ഗം ത​ക​ര്‍​ന്നു. ടി​പ്പ​ര്‍ ലോ​റി​യു​ടെ ക്യാ​ബി​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്നി​രു​ന്ന ഡ്രൈ​വ​ര്‍ പാ​ലാ ക​ണ്ണാ​ടി​പ്പ​റ​ന്പ് മു​രി​യാ​ട​ത്തു​കു​ന്നി​ല്‍ വീ​ട്ടി​ല്‍ പ്ര​ദീ​പി​നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ബ​സ് യാ​ത്ര​ക്കാ​രായ ആ​റു പേ​ര്‍​ക്കും അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു.  തൃ​ശൂ​ര്‍ ജൂ​ബി​ലി മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലാ​ണ് ഡ്രൈ​വ​റ​ട​ക്കം പ​രി​ക്കേ​റ്റ ഏ​ഴു​പേ​രെ​യും പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. ബ​സ് യാ​ത്ര​ക്കാ​രാ​യ ഓ​മ​ന, ഉ​ഷ, ബാ​ബു, ശി​വ​കു​മാ​ര്‍, ചി​ത്ര, സു​ധ​ന​സു എ​ന്നി​വ​രും ജൂ​ബി​ലി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. ആ​രു​ടേ​യും നി​ല ഗു​രു​ത​മ​ല്ല. ടി​പ്പ​ര്‍ ഡ്രൈ​വ​റു​ടെ കാ​ലി​ന്‍റെ എ​ല്ലു​ക​ള്‍ ഒ​ടി​ഞ്ഞി​ട്ടു​ണ്ട്. തൃ​ശൂ​രി​ല്‍ നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ ര​ണ്ടു യൂ​ണി​റ്റു​ക​ളും ആം​ബു​ല​ന്‍​സും മ​ണ്ണു​ത്തി പോ​ലീ​സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


Post A Comment: