കെ എസ് ആര്‍ ടി സി ബസ്സില്‍ നിന്നും തെറിച്ച്‌ വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
കാസര്‍ഗോഡ് : കെ എസ് ആര്‍ ടി സി ബസ്സില്‍ നിന്നും തെറിച്ച്‌ വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക് . കെ എസ് ടി സി റോഡിലെ അപാകതയെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. ഭാഗ്യം കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 9.15 മണിയോടെ ചളിയങ്കോട് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി കല്ലട്ര അബ്ബാസിന്റെ മകന്‍ മുഹമ്മദ് അബ്റാര്‍ (13), പരവനടുക്കം ഗവ. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ചാത്തങ്കൈ പൊയ്യക്കല്‍ ഹൗസില്‍ ഭാസ്കരന്റെ മകന്‍ ബി. സനത്ത് (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ സ്കൂളിലേക്ക് വരികയായിരുന്നു വിദ്യാര്‍ത്ഥികള്‍.

Post A Comment: