വള്ളുവബ്രത്ത് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചുമലപ്പുറം: വള്ളുവബ്രത്ത് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ മോങ്ങം സ്വദേശി റാഫി (38)യാണ് മരിച്ചത്. രാവിലെ 10 മണിയോടെ പുല്ലാനൂര്‍ ഉമറാബാദ് മസ്ജിദിന് സമീപമായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് പ്രവേശിപ്പിച്ച ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ഇരു ബൈക്കുകളും ഒരേ ദിശയില്‍ നിന്നാണ് വന്നിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Post A Comment: