എടക്കുളത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു


ഇരിങ്ങാലക്കുട: എടക്കുളത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പടിയൂര്‍ നിലമ്പത്തി സ്വദേശിയും മാളയിലെ സ്വകാര്യ എന്‍ജിനിയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥിയുമായ എലഞ്ഞി ക്കോട്ടില്‍  രാഹുല്‍ ( 21 )ആണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു രാഹുല്‍. പിന്നിട് കൂട്ടുകാരുമായി എലമ്പലക്കാട്ട് ശ്രീകൃഷ്ണ ക്ഷേത്രക്കുളം കാണന്‍ പോയ ശേഷം കുളിക്കാനിറങ്ങുകയായിരുന്നു. ആഴമുള്ള കുളത്തില്‍ മുങ്ങി താഴ്ന്ന രാഹുലിനെ രക്ഷിക്കാന്‍ സുഹൃത്തുകള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു

Post A Comment: