പതിനേഴുകാരന്‍ അമിത വേഗത്തില്‍ ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ച്‌ പാലക്കാട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്ക് ദാരുണാന്ത്യം.പാലക്കാട്: പതിനേഴുകാരന്‍ അമിത വേഗത്തില്‍ ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ച്‌ പാലക്കാട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് നഗരത്തില്‍ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. തൃശൂര്‍ സ്വദേശിയും പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രഫസറുമായ ഡോക്ടര്‍ നവീന്‍കുമാറാണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിലുണ്ടായിരുന്ന ഭാര്യയ്ക്കും മകനും സാരമായി പരുക്കേറ്റു. ഇവര്‍ ചികില്‍സയിലാണ്. ഇരുചക്രവാഹനത്തില്‍ ഇടതുവശം ചേര്‍ന്ന് പോവുകയായിരുന്നു ഡോക്ടര്‍ നവീന്‍കുമാറും ഭാര്യ ഡോ. ജയശ്രീയും മകനും. അമിതവേഗതയില്‍ എതിര്‍ വശത്തുനിന്നു വന്ന കാര്‍ ഡോക്ടര്‍ ദമ്പതികളുടെ വാഹനത്തെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. രാത്രി 10 മണിയോടെയായിരുന്നു അപകടം. കുറിശ്യാംകുളം സ്വദേശിയായ പതിനേഴുവയസ്സുകാരനാണ് വാഹനം ഓടിച്ചത്. അതിവേഗതയില്‍ ഇരുചക്രവാഹനത്തെ ഇടിച്ചശേഷം കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഡോ. നവീന്‍കുമാറിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒറ്റപ്പാലം ലക്കിടി സ്വദേശി നാലകത്ത് സുലൈമാന്‍റെ ഉടമസ്ഥതിലുളളതാണ് കാര്‍.

Post A Comment: