തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തിന് സമീപം പാതൂരില്‍ വാഹനാപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ ആറു പേര്‍ മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തിന് സമീപം പാതൂരില്‍ വാഹനാപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ ആറു പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച ആറു പേരും. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചാണ് അപകടം. മരിച്ചവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. പൊലിസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Post A Comment: