ബ്രിട്ടനിലെ പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ മോണാര്‍ക്​ പ്രവര്‍ത്തനം അവസാനിപ്പിച്ചു
ലണ്ടന്‍: ബ്രിട്ടനിലെ പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ മോണാര്‍ക്​ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇതി​​​ന്‍റെ ഭാഗമായി 3,000 ബൂക്കിങ്ങുകളും അവധി പാക്കേജുകള്‍ റദ്ദാക്കാനും തീരുമാനിച്ചതായി ബ്രിട്ടീഷ്​ വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇപ്പോള്‍ വിദേശത്തുള്ള 110,000 ഉപഭോക്​താക്കളെ തിരികെ രാജ്യത്തേക്ക്​ കൊണ്ട്​ വരുന്നതിനായി 30 വിമാനങ്ങള്‍ അയക്കുമെന്ന്​ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2,100 ജീവനക്കാരാണ്​ മോണാര്‍കില്‍ ജോലി ചെയ്യുന്നത്​. 291 മില്യണ്‍ യൂറോയാണ്​ കഴിഞ്ഞ വര്‍ഷം കമ്പനിയുടെ നഷ്​ടം. ടിക്കറ്റ്​ നിരക്കുകളിലുണ്ടായ കുറവ്​, ഇന്ധന വില വര്‍ധിച്ചത്​, ഹാന്‍ഡലിങ്​ നിരക്കുകളിലെ വര്‍ധനവ്​ എന്നിവയെല്ലാമാണ്​ കമ്ബനിയുടെ തകര്‍ച്ചക്ക്​ കാരണമെന്നാണ്​​ നിഗമനം.

അവധി പാക്കേജുകള്‍ നല്‍കുന്നതിന്​ മോണാര്‍കിന്​ അനുമതി നല്‍കുന്നത്​ സംബന്ധിച്ച്‌​ വിമാന കമ്ബനിയും വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഞായറാഴ്​ച രാത്രി വൈകിയും നടത്തിയ ചര്‍ച്ചകളിലും ഇതുസംബന്ധിച്ച്‌​ ധാരണയുണ്ടാക്കാന്‍ വിമാന കമ്ബനിക്കും ബ്രിട്ടീഷ്​ വ്യോമയാന മന്ത്രാലയത്തിനും സാധിച്ചിരുന്നില്ല.

Post A Comment: