മഹാരാഷ്ട്രയില്‍ പുതുതായി പണി പൂര്‍ത്തിയാക്കിയ ഷിര്‍ദി വിമാനത്താവളം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും.

ദില്ലി: മഹാരാഷ്ട്രയില്‍ പുതുതായി പണി പൂര്‍ത്തിയാക്കിയ ഷിര്‍ദി വിമാനത്താവളം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. സെപ്റ്റംബര്‍ 21ന് ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കിയിരുന്നു. മഹാരാഷ്ട്രിയിലെ അഹമദ്നഗര്‍ ജില്ലയിലാണ് വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്. മഹാരാഷ്ട്ര എയര്‍പോര്‍ട്ട് ഡെവലപ്മെന്‍റ് കമ്പനിക്കായിരുന്നു വിമാനത്താവളത്തിന്‍റെ നിര്‍മാണ ചുമതല. ഏകദേശം 60,000 തീര്‍ഥാടകര്‍ പ്രതിദിനം ഷിര്‍ദി സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ 10 മുതല്‍ 12 ശതമാനം വരെ സന്ദര്‍ശകരെയാണ് എയര്‍പോര്‍ട് ലക്ഷ്യം വയ്ക്കുന്നത്.

Post A Comment: