തന്‍റെ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപെട്ട് നടന്‍ അലന്‍സിയര്‍.
തന്‍റെ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപെട്ട് നടന്‍ അലന്‍സിയര്‍. കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടികെട്ടി കൊല്ലം ചവറ പൊലീസിനെ സമീപിച്ചു. തന്‍റെ കണ്ണുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ്ണ ഉത്തരവാദി വര്‍ഗ്ഗീയ വാദിയായ ബിജെപി നേതാവ് സരോജ് പാണ്ഡെ ആയിരിക്കുമെന്നും അലന്‍സിയര്‍ പൊലീസിനെ അറിയിച്ചു. ഇന്നു രാവിലെ കറുത്ത തുണികൊണ്ട് കണ്ണുകെട്ടി നടന്‍ അലന്‍സിയര്‍ കൊല്ലം ചവറ സി.ഐ ഓഫീസിലേക്കെത്തി. തന്‍റെ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും, തന്‍റെ കണ്ണുകള്‍ ചൂഴ്ന്നെക്കപ്പെടാന്‍ പോവുകയാണെന്നും തന്‍റെ കണ്ണുകള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെപൂര്‍ണ്ണ ഉത്തരവാദി ബിജെപി നേതാവ് സരോജ് പാണ്ഡെ ആയിരിക്കുമെന്നും പൊലീസിനെ അറിയിച്ചു. എന്നാല്‍ രേഖാ മൂലം പരാതി നല്‍കാനാകാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന് പോലീസ് മറുപടി നല്‍കി. അലന്‍സിയര്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് ചവറ പോലീസിനോട് പരാതിപ്പെട്ടത്.

Post A Comment: