മദ്യലഹരിയില്‍ വനിതാ പോലീസുകാരെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

ഇരിങ്ങാലക്കുട: മദ്യലഹരിയില്‍ വനിതാ പോലീസുകാരെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പെരിഞ്ഞനം ചേന്ദമംഗലത്ത് വീട്ടില്‍ റഫീക്ക് (36) ആണ് അറെസ്റ്റിലായത്. ഇരിങ്ങാലക്കുട ജോളി ബാറിനു സമീപം ഒരാള്‍ മദ്യവില്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ രണ്ടു ലിറ്റര്‍ മദ്യക്കുപ്പിയുമായി റഫിക്ക് നില്‍ക്കുന്നതു കാണുകയും  ചോദ്യം ചെയ്യുകയും ചെയ്തു . ഇതില്‍ പ്രകോപിതനായ ഇയാള്‍ വനിതാ പോലിസുകാരെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ എസ്‌ഐ കെ.എസ്. സുശാനന്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു. പിടിയിലായ റഫീക്കിന്റെ പേരില്‍  മതിലകം, വലപ്പാട് തുടങ്ങിയ പോലീസ് സ്‌റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ആക്രമണം നടത്തിയതിനുമാണ് പ്രതിക്കെതിരെ കേസ്. 

Post A Comment: