താരസംഘടനയായ അമ്മയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് നടനും എം.എല്‍.എയുമായ മുകേഷ്


വേങ്ങര: താരസംഘടനയായ അമ്മയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് നടനും എം.എല്‍.എയുമായ മുകേഷ്. ഗൂഢ അജണ്ടയുമായി ചിലര്‍ നുഴഞ്ഞു കയറി സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നോട് പറഞ്ഞിരുന്നുവെന്നും മുകേഷ് വേങ്ങരയില്‍ പറഞ്ഞു. എന്തൊക്കെ ശ്രമം നടത്തിയാലും അമ്മയെ പൊളിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആരാണ് ഇതിനു പിന്നിലെന്ന് തുറന്നു പറയാന്‍ അദ്ദേഹം തയ്യാറായില്ല. വേങ്ങരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു മുകേഷ്.


Post A Comment: