വേദനയിലും സഹജീവികളോടുള്ള കരുതലാണ് അഞ്ചുവിനെ വ്യത്യസ്തയാക്കുന്നത്. അര്‍ബുദത്താല്‍ ദുരിതമനുഭാവിക്കുന്നവര്‍ക്ക് സ്വന്തം മുടി മുറിച്ചു നല്‍കി ഇരു വൃക്കകളും തകരാറിലായ ഈ യുവതി മാതൃകയാകുന്നു.തൃശ്ശൂര്‍:   വേദനയിലും സഹജീവികളോടുള്ള കരുതലാണ് മറ്റുള്ളവരില്‍നിന്നും അഞ്ചുവിനെ വ്യത്യസ്തയാക്കുന്നത്. അര്‍ബുദത്താല്‍ ദുരിതമനുഭാവിക്കുന്നവര്‍ക്ക് സ്വന്തം മുടി മുറിച്ചു നല്‍കി ഇരു വൃക്കകളും തകരാറിലായ ഈ യുവതി മാതൃകയാകുന്നു. തൃശ്ശൂര്‍ ഇലവനാല്‍ചെരുവില്‍ രമേഷ് മകള്‍ അഞ്ജു(23) ആണ് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന്  ചികിത്സാ സഹായം തേടുന്നതിനിടയില്‍  അര്‍ബുദ രോഗികള്‍ക്ക് മുടി നല്കുന്നതിനെകുറിച്ചറിഞ്ഞ് സ്വന്തം മുടി മുറിച്ചു നല്‍കിയത്.  2016 ഡിസംബറിലാണ് ഇരു വൃക്കകളുടെയും  പ്രവര്‍ത്തനം നിലച്ചതായി അറിയുന്നത്‌. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആഴ്ചയില്‍ മൂന്നു തവണ വീതം ഡയാലിസിസ് നടത്തിയാണ് അഞ്ജുവിന്‍റെ ജീവന്‍ നിലനിര്‍ത്തുന്നത് . ചികിത്സയ്ക്കായി ഭീമമായ തുക ചിലവഴിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.  ഇരു വൃക്കകളും തകരാറിലായതിനാല്‍ ഉടനടിയുള്ള  വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നാല്‍ പൂര്‍ണമായും അസുഖം ഭേദപ്പെടുമെന്നു ഡോക്ടര്‍ ഉറപ്പുനല്‍കിയിട്ടും സാമ്പത്തിക ഭദ്രതയില്ലത്തതിനാ ഈ ശ്രമം നിലച്ച അവസ്ഥയിലാണിപ്പോള്‍.  ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അഞ്ജുവിന്‍റെ തുടര്‍പഠനവും ഇതോടെ വഴിമുട്ടി. ഏറെ സ്വപനങ്ങളും പ്രതീക്ഷകളുമുള്ള ഈ കൊച്ചു മിടുക്കി ഹൃദയം നുറുങ്ങുന്ന വേദനയിലും മറ്റുള്ളവരെ സഹായിക്കാന്‍ സമയം കണ്ടെത്താറുണ്ട്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ആവശ്യമായി വരുന്ന തുകയ്ക്ക് സുമനസ്സുള്ളവര്‍ കനിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ പെണ്‍കുട്ടി. അഞ്ജുവിന്‍റെ ചികിത്സാ ധനസഹായത്തിനായി അഞ്ചു ഇ.ആര്‍ എന്ന പേരി തൃശ്ശൂര്‍ ജില്ല പൂങ്കുന്നം കാനറ ബാങ്ക് ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പ 2789101006740 . ഐഎഫ്എസ് സി കോഡ് CNRB0002789 ഫോ 9961701606.

Post A Comment: