വാക്‌സിനേഷന്‍ ക്യാമ്പയിനുമായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.തിരുവനന്തപുരം: മീസില്‍സ് റൂബെല്ല രോഗങ്ങള്‍ക്കെതിരെയുള്ള കുത്തിവെപ്പിനെതിരെ നടക്കുന്ന പ്രചരണം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഏത് വാക്‌സിന്‍ വന്നാലും ഇത്തരത്തില്‍ കുപ്രചരണം ഉണ്ടാകുന്നതായി കാണുന്നു. ഒരു ശാസ്ത്രീയ അടിത്തറയുമില്ലാതെ വിമര്‍ശിക്കുകയാണ് ചിലരെന്നും അദ്ദേഹം പറഞ്ഞു. എം.ആര്‍. വാക്‌സിന്‍ വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. നവംബര്‍ 3 വരെയുള്ള ഒരു മാസത്തെ പ്രതിരോധ കുത്തിവെപ്പ് യജ്ഞം വിജയിപ്പിക്കേണ്ടതുണ്ട്. 9മാസം മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് എം.ആര്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത്. എഴുപത്തിയാറ് ലക്ഷത്തി പതിമൂവായിരത്തി അറുന്നൂറ്റി രണ്ട് കുട്ടികളാണ് ഇതില്‍പ്പെടുന്നത്. 2020ഓടെ മീസില്‍സ് നിര്‍മാര്‍ജനം ചെയ്യുന്നതിനും റൂബെല്ല/ സിആര്‍എസ് നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. നാളെയുടെ വാഗ്ദാനങ്ങളായ നമ്മുടെ കുഞ്ഞുങ്ങളെ ഈ രണ്ട് മാരക രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള മഹാദൗത്യമായി ഇതിനെ കാണണം. വാക്‌സിനേഷന്‍ നല്‍കാന്‍ സ്‌കൂളുകള്‍,
ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. വാക്‌സിനേഷന്‍ ക്യാമ്പയിനുമായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Post A Comment: