മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയ നടന്‍ ജയ്യുടെ ലൈസസന്‍സ് ആറു മാസത്തേയ്ക്ക് റദ്ദാക്കിചെന്നൈ: മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയ നടന്‍ ജയ്യുടെ ലൈസസന്‍സ് ആറു മാസത്തേയ്ക്ക് റദ്ദാക്കി. 5200 രൂപ പിഴയും ചുമത്തി. കേസില്‍ സെയ്ദാപേട്ട് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ ജയ് അഭിഭാഷകര്‍ക്കൊപ്പം കോടതിയില്‍ ഹാജരായി.
വിധിക്കു ശേഷം ജയ്യെ വിട്ടയച്ചു. കഴിഞ്ഞ മാസമാണ് ജയ് മദ്യ ലഹരിയില്‍ ഓടിച്ച കാര്‍ അഡയാറിലെ പാലത്തിലേയ്ക്ക് ഇടിച്ചു കയറിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് കേസെടുത്തു. നടന്മാരായ പ്രേംജി അമരന്‍, വൈഷ്ണവ് റെഡ്ഡി എന്നിവര്‍ക്കൊപ്പം പാര്‍ട്ടി കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം. 5, 6 തീയതികളില്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടെങ്കിലും എത്താതിരുന്നതിനേത്തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

Post A Comment: