ഐ.എസ് പാക് ഭീകരര്‍ കൊല്ലപ്പെട്ടു

 


കാബൂള്‍: ഐ.എസ് പാക് ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ യുഎസ്-അഫ്ഗാന്‍ സൈന്യങ്ങള്‍ സംയുക്തമായി നടത്തിയ ആക്രമണത്തില്‍ 22 പാക്ക്, ഐ-എസ് ഭീകരരാണ് കൊല്ലപ്പെട്ടത്. നന്‍ഗര്‍ഹര്‍ പ്രവിശ്യയിലെ പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച ടോളോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നസിയാന്‍, ലാല്‍പുര്‍ ജില്ലകളില്‍നിന്നുള്ള ഭീകരരാണ് കൊല്ലപ്പെട്ടത്. ലാല്‍പുര്‍ ജില്ലയിലെ ബിലാ പ്രദേശത്ത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച അഫ്ഗാന്‍ സ്പെഷ്യല്‍ ഫോഴ്സ് നടത്തിയ ആക്രമണത്തിലാണ് ഏഴു പാക്ക് ഭീകരവാദികള്‍ കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ നസിയാന്‍ ജില്ലയിലെ സ്പിന്‍ഷായ് മേഖലയില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 15 ഐഎസ് ഭീകരരും കൊല്ലപ്പെട്ടു. ഐഎസ് ഭീകരരുടെ രണ്ട് ഒളിത്താവളങ്ങളും ആക്രമണത്തില്‍ തകര്‍ന്നു.

Post A Comment: