ജമ്മു കാഷ്മീരിലെ പുഞ്ച് ജില്ലയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ പത്തുവയസുകാരന്‍ കൊല്ലപ്പെട്ടു.


ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പുഞ്ച് ജില്ലയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ പത്തുവയസുകാരന്‍ കൊല്ലപ്പെട്ടു. കുട്ടികളടക്കം അഞ്ച് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. ഇസ്രാര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ തിങ്കളാഴ്ച രാവിലെയാണ് പാക്കിസ്ഥാന്‍ വെടിവയ്പും ഷെല്ലാക്രമണവും നടത്തിയത്. രാവിലെ 6.50 ഓടെയാണ് പാക് സൈന്യം ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. ആക്രമണം മൂന്നു മണിക്കൂര്‍ നീണ്ടുനിന്നു. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.



.

Post A Comment: