നടന്‍ ദീലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്‍റെ വീടിന് നേര്‍ക്ക് ആക്രമണം


കൊച്ചി: നടന്‍ ദീലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്‍റെ വീടിന് നേര്‍ക്ക് ആക്രമണം. ഇന്നലെ രാത്രി കാറിലെത്തിയ രണ്ടംഗ സംഘമാണ് അഭിഭാഷകന്‍ സന്തോഷിന്‍റെ വീടിന് നേര്‍ക്ക് ആക്രമണം നടത്തിയത്. പറവൂര്‍ കവലയിലുള്ള അഭിഭാഷകന്‍റെ വീടിന് നേര്‍ക്ക് ആക്രമി സംഘം കല്ലും പടക്കവും എറിയുകയായിരുന്നു. ആക്രമണത്തില്‍ വീടിന്‍റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമി സംഘം ഓടിപ്പോയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Post A Comment: