പ്രമുഖ എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന് വയലാര്‍ പുരസ്‌കാരംതിരുവനന്തപുരം: പ്രമുഖ എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന് വയലാര്‍ പുരസ്‌കാരം. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിഎന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. നേരത്തെ ഇ.കെ ദിവാകരന്‍ പോറ്റി അവാര്‍ഡ് 2007, നല്ലി ദിശൈ എട്ട് അവാര്‍ഡ്, കോവിലന്‍ സ്മാരക നോവല്‍ പുരസ്‌കാരം (ഫ്രാന്‍സിസ് ഇട്ടിക്കോര ), കെ. സുരേന്ദ്രന്‍ നോവല്‍ പുരസ്‌കാരം 2015 (സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി), എ. പി. കളയ്ക്കാട് പുരസ്‌കാരം (സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി) എന്നിവ ലഭിച്ചിട്ടുണ്ട്.

Post A Comment: