പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി


പാലക്കാട്:  പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അരിയൂര്‍ പാലത്തിന് സമീപത്തുള്ള വയലില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാരാണ് കുഞ്ഞിനെ കണ്ടെത്തി പോലീസില്‍ വിവരമറിയിച്ചത്. പ്രസവിച്ച് മണിക്കൂറുകള്‍ മാത്രമേ ആയിട്ടുള്ളൂവെന്നാണ് കരുതുന്നത്. കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post A Comment: