സോളാര്‍ വിവാദത്തിന്‍റെ പേരില്‍ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്ന കെപിസിസി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ യുവ എംഎല്‍എ വി.ടി.ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി


തിരുവനന്തപുരം: സോളാര്‍ വിവാദത്തിന്‍റെ പേരില്‍ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്ന കെപിസിസി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ യുവ എംഎല്‍എ വി.ടി.ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. ടി.പി.ചന്ദ്രശേഖന്‍ വധത്തിന്‍റെ ഗൂഢാലോചനക്കേസ് നേരായി അന്വേഷിക്കാതെ ഇടയ്ക്ക് വച്ച്‌ ഒത്തുതീര്‍പ്പാക്കിയതിന്‍റെ പ്രതിഫലമായി സോളാര്‍ കേസ് കൂട്ടിയാല്‍ മതിയെന്ന് ബല്‍റാം പരിഹസിച്ചു. ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയ അവസാനിപ്പിച്ച്‌ തോമസ് ചാണ്ടി അടക്കമുള്ള കാട്ട് കള്ളന്മാര്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറാകണമെന്നും ബല്‍റാം ആവശ്യപ്പെട്ടു. സിപിഎമ്മിന്‍റെയും പിണറായി വിജയന്‍റെയും ഹീനമായ രാഷ്ട്രീയ വേട്ടയാണ് പ്രസിദ്ധപ്പെടുത്താത്ത സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ നടപടി. വിശ്വാസ്യതയുടെ തരിമ്പ് പോലും ഈ റിപ്പോര്‍ട്ടിനുണ്ടെന്ന് നിലവിലെ സാഹചര്യത്തില്‍ വിശ്വസിക്കാന്‍ കഴിയില്ല. "കോണ്‍ഗ്രസ് മുക്ത് ഭാരത്' എന്നത് ദേശീയ തലത്തിലെ ആര്‍എസ്‌എസിന്‍റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കില്‍ "കോണ്‍ഗ്രസ് മുക്ത കേരളം' എന്നതാണ് സിപിഎമ്മിന്‍റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പില്‍ ബിജെപിയെ വിരുന്നൂട്ടി വളര്‍ത്തി സര്‍വ മേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തെ വഴിതിരിച്ചു വിടാനാണ് ഇന്ന് കേരളം ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിയേണ്ടതുണ്ടെന്നും ബല്‍റാം തുറന്നടിച്ചു.

Post A Comment: