നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായിരുന്ന നടന്‍ ദിലീപിന് ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രോസിക്യൂഷന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ.


തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായിരുന്ന നടന്‍ ദിലീപിന് ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രോസിക്യൂഷന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ജാമ്യം നല്‍കിയത് കോടതിയുടെ നിയമപരമായ നടപടി മാത്രമാണെന്നും ഡിജിപി പറഞ്ഞു. ദിലീപിനെതിരെയുള്ള കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനുള്ള സാധ്യതയില്ലെന്നും ഡിജിപി പറഞ്ഞു. കു​റ്റ​പ​ത്രം ഉടന്‍ സമര്‍പ്പിക്കാന്‍ സമ്മര്‍ദ്ദമൊന്നുമില്ലെന്നും ബെ​ഹ്റ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ഇന്നലെയാണ് ജാമ്യം നല്‍കിയത്. ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ മൂന്നാംവട്ട ജാമ്യഹര്‍ജിയില്‍ കടുത്ത ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേ​​​സ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ​​യും തെ​​​ളി​​​വു​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​ന്‍റെ​​യും നി​​​ര്‍​​​ണാ​​​യ​​​ക​​ഘ​​​ട്ടം പൂ​​​ര്‍​​​ത്തി​​​യാ​​​യെ​​​ന്നും മു​​​ന്‍​​പു ര​​​ണ്ടു​​ത​​​വ​​​ണ ന​​​ല്‍​​​കി​​​യ ജാ​​​മ്യ​​​ഹ​​​ര്‍​​​ജി ത​​​ള്ളി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​നു മാ​​​റ്റ​​​മു​​​ണ്ടെ​​​ന്നും നി​​​രീ​​​ക്ഷി​​​ച്ചാ​​​ണു സിം​​​ഗി​​​ള്‍ ​​​ബെ​​​ഞ്ച് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. അഞ്ചാം ജാമ്യഹര്‍ജിയിലാണ് ദിലീപിന് ജാമ്യം ലഭിച്ചിത്. നേരത്തെ ഹൈക്കോടതിയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണവീതം ദിലീപിന്‍റെ ജാമ്യഹര്‍ജി തള്ളിയത്. നീണ്ട 86 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ബോ​​​ണ്ട്. തു​​​ല്യ​​​തു​​​ക​​​യ്ക്കു​​​ള്ള ര​​​ണ്ട് ആ​​​ള്‍​​​ജാ​​​മ്യം എന്നീ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇന്നലെ ദിലീപീന് ജാമ്യം നല്‍കിയത്. കൂടാതെ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടുമ്പോ​​​ള്‍ ഹാ​​​ജ​​​രാ​​​ക​​​ണം,അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്ക​​​ണം, അ​​​ന്തി​​​മറി​​​പ്പോ​​​ര്‍​​​ട്ട് ന​​​ല്‍​​​കു​​​ന്ന​​​തു​​​വ​​​രെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ഇ​​​ട​​​പെ​​​ട​​​രു​​​ത്, ഏ​​​ഴു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ മ​​​ജി​​​സ്ട്രേ​​​റ്റ് മു​​​ന്പാ​​​കെ പാ​​​സ്പോ​​​ര്‍​​​ട്ട് സ​​​മ​​​ര്‍​​​പ്പി​​​ക്ക​​​ണം, ഇ​​​ര​​​യാ​​​യ ന​​​ടി​​​യെ​​​യും സാ​​​ക്ഷി​​​ക​​ളെ​​യും അ​​​ച്ച​​​ടി, ഇ​​​ല​​​ക്‌ട്രോണി​​​ക്, ദൃ​​​ശ്യ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ മു​​​ഖേ​​​ന​​യോ നേ​​​രി​​​ട്ടോ പ​​​രോ​​​ക്ഷ​​​മാ​​​യോ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ സ്വാ​​​ധീ​​​നി​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​രു​​​ത് എന്നീ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്. ദിലീപിന് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കേണ്ടെന്ന തീരുമാനത്തില്‍ അന്വേഷണസംഘം എത്തിച്ചേര്‍ന്നതെന്നാണ് വിവരം. നേരത്തെ, അറസ്റ്റ് ചെയ്ത ദിലീപിന് ജാമ്യം ലഭിക്കുന്നത് തടയുന്നതിന്‍റെ ഭാഗമായി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്നലെ ദിലീപിന് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ കുറ്റപത്രം സാവധാനം നല്‍കിയാല്‍ മതിയെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു അന്വേഷണസംഘം.

Post A Comment: