ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം രാവിലെ പതിനൊന്ന് മണിക്ക് ആലപ്പുഴയില്‍ ചേരും.
ആലപ്പുഴ: ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം രാവിലെ പതിനൊന്ന് മണിക്ക് ആലപ്പുഴയില്‍ ചേരും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിച്ചജനരക്ഷയാത്രയും, വേങ്ങര ഉപതെരഞ്ഞെടുപ്പിലെ പരാജയം, മെഡിക്കല്‍ കോഴ വിവാദവും ചര്‍ച്ചയാകും. സംസ്ഥാന വക്താക്കളെ മാറ്റുന്നതടക്കമുള്ള വിഷയങ്ങളും ഇന്ന് യോഗത്തില്‍ ചര്‍ച്ചയാകും. നാളെ സംസ്ഥാന സമിതിയും ആലപ്പുഴയില്‍ ചേരുന്നുണ്ട്.ദേശീയ നേതാക്കളടക്കം പങ്കെടുത്ത ജനരക്ഷ യാത്രയ്ക്ക് സംസ്ഥാനത്ത് വേണ്ടത്ര ചലനമുണ്ടാക്കാനായിട്ടുണ്ടോയെന്നും , മെഡിക്കല്‍ കോഴ നേതൃത്വത്തിലുണ്ടാക്കിയ വിവാദങ്ങളും, വേങ്ങരയില്‍ പാര്‍ട്ടിയ്ക്ക് ലഭിച്ച പരാജയവുമെല്ലാം സംസ്ഥാന കോര്‍കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയാകും.

Post A Comment: