ഘാനയുടെ തലസ്ഥാനമായ അക്രയില്‍ ഗ്യാസ് സ്റ്റേഷനില്‍ സ്‌ഫോടനം
അക്ര: ഘാനയുടെ തലസ്ഥാനമായ അക്രയില്‍ ഗ്യാസ് സ്റ്റേഷനില്‍ സ്‌ഫോടനം. ഒരു ടാങ്കറിനു സ്‌ഫോടനത്തില്‍ തീപിടിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു അപകടം. സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചിട്ടുണ്ട്.  സര്‍ക്കാറിന്‍റെ ഉടമസ്ഥതയിലുള്ള ഗോയില്‍ ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് സ്റ്റേഷനിലാണ് അപകടം നടന്നത്. ആറ് ഫയര്‍ എന്‍ജിനുകളും 200 പൊലിസുകാരും ചേര്‍ന്നാണ് തീയണച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന കാറുകള്‍ കത്തിനശിച്ചെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തു നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Post A Comment: