ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന പദയാത്രയില്‍ പങ്കെടുക്കുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് വീണ്ടും കണ്ണൂരില്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന പദയാത്രയില്‍ പങ്കെടുക്കുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് വീണ്ടും കണ്ണൂരില്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലൂടെ കടന്നുപോകുന്ന പദയാത്രയിലാണ് അമിത് ഷാ പങ്കെടുക്കുക.
മമ്പറത്ത് നിന്ന് ആരംഭിച്ച്‌ പിണറായി വഴി തലശേരി വരെ എത്തുന്ന പദയാത്രയില്‍ പങ്കെടുക്കുന്നതിനായി അമിത് ഷാ രാവിലെ പത്ത് മണിയോടെ എത്തും. സിപിഎം ശക്തി കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന പദയാത്രയ്ക്ക് ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമിത് ഷായുടെ യാത്ര നനഞ്ഞ പടക്കമാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചതിന് പിന്നാലെയാണ് പിണറായിയിലൂടെ അമിത് ഷാ പദയാത്രയ്ക്കിറങ്ങുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ആര്‍എസ്‌എസുകാരെ ഇറക്കിയാല്‍ ഇവിടെ ഒരു ചുക്കും സംഭവിക്കില്ലെന്നും, ഇങ്ങനെ ജാഥ നടത്തിയും നേതാക്കന്‍മാരെ എഴുന്നള്ളിച്ചും ഞങ്ങളെ വിരട്ടിക്കളയാമെന്ന് ആരും വിചാരിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Post A Comment: