പൊറുത്തിശ്ശേരി സ്വദേശിയില്‍ നിന്നും രണ്ട് കോടി തട്ടിയടുത്ത കേസില്‍ പ്രതി പിടിയില്‍. ആലപ്പുഴ സ്വദേശി പൂജപറമ്പില്‍ വീട്ടില്‍ ചിരാഗ് (28) ആണ് പിടിയിലായത്

ഇരിങ്ങാലക്കുട: പൊറുത്തിശ്ശേരി സ്വദേശിയില്‍ നിന്നും രണ്ട് കോടി തട്ടിയടുത്ത കേസില്‍ പ്രതി പിടിയില്‍. ആലപ്പുഴ സ്വദേശി പൂജപറമ്പില്‍ വീട്ടില്‍ ചിരാഗ് (28) ആണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്. പൊറുത്തിശ്ശേരി കളപുരയ്ക്കല്‍ വീട്ടില്‍ കിരണിന്റെ പക്കല്‍ നിന്നും രണ്ട് കോടി രൂപയോളമാണ് പ്രതി തട്ടിയെടുത്തിട്ടുള്ളത്. ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയില്‍ പോളിസി ചേര്‍ന്നാല്‍ അമിതലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് 2013 മുതല്‍ മൂന്ന് വര്‍ഷ കാലയളവില്‍ നേരിട്ടും ബാങ്ക് വഴിയും പ്രതി പണം തട്ടിയത്. തുടര്‍ന്ന് പണം ലഭിക്കാതായപ്പോള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.


Post A Comment: