ഹര്‍ത്താലുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി


കൊച്ചി: ഹര്‍ത്താലുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. 16 ന് യു.ഡി.എഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജനങ്ങള്‍ക്ക് ഹര്‍ത്താലുകളെക്കുറിച്ച് ഭയമുണ്ട്. അവര്‍ക്ക് സുരക്ഷയൊരുക്കേണ്ടത് സര്‍ക്കാരുകളുടെ ബാധ്യതയാണ്. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണം. ഹര്‍ത്താലിനെതിരായ സുപ്രിംകോടതി നിര്‍ദ്ദേശങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. യു.ഡി.എഫ് ഹര്‍ത്താലിനെതിരെ കോട്ടയം സ്വദേശി സാജന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

Post A Comment: