വാഹന ഡീലര്‍മാര്‍ക്ക് പുതിയ വാഹനം വാങ്ങുവരോട് ഇന്‍ഷുറന്‍സും അവിടെ നിന്ന് തന്നെ എടുക്കണമെന്ന് നിര്‍ബന്ധിക്കാന്‍ അവകാശമില്ലെന്ന്‍ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു.

വാഹന ഡീലര്‍മാര്‍ക്ക് പുതിയ വാഹനം വാങ്ങുവരോട് ഇന്‍ഷുറന്‍സും അവിടെ നിന്ന് തന്നെ എടുക്കണമെന്ന് നിര്‍ബന്ധിക്കാന്‍ അവകാശമില്ലെന്ന്‍   റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. ഏത് ഇന്‍ഷുറന്‍സ് കമ്പനിയുടെ പോളിസിയും ഉപഭോക്താവിന് സ്വീകരിക്കാം. പഴയ വാഹനം കൊടുത്ത് പുതിയ വാഹനം വാങ്ങുമ്പോള്‍ നോ ക്ലെയിം ബോണസ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്  പുതിയ വാഹനത്തിന്‍റെ പോളിസിയ്ക്ക് ഡിസ്‌ക്കൗണ്ട് ലഭിക്കും. അഞ്ചു വര്‍ഷമായ ഒരു വാഹനം വില്‍ക്കുമ്പോള്‍ നോ ക്ലെയിം ബോണസിന് അര്‍ഹനായ വ്യക്തിക്ക് അതേ ക്ലാസ്സിലുളള പുതിയ വാഹനത്തിന്  ഇന്‍ഷുറന്‍സ്  തുകയില്‍ 50 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കും. ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓലൈന്‍ സര്‍വീസിലുടെയും കുറഞ്ഞ തുകയ്ക്ക് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് എടുക്കാവുതാണെന്നും ആര്‍.ടി.ഒ അറിയിച്ചു.

Post A Comment: