ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധം.
ഭക്ഷ്യ സുരക്ഷാ അതോറിറ്റി ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എടുക്കാന്‍ അനുവദിച്ചിരു സമയപരിധി അവസാനിച്ചതിനാല്‍ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ആരംഭിച്ചതായി തൃശൂര്‍ ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ജി.ജയശ്രീ അറിയിച്ചു.

ഭക്ഷ്യ ഉല്‍പ്പാദക, വിതരണ, വില്‍പ്പന സ്ഥാപനങ്ങള്‍ക്ക് എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ് , രജിസ്‌ട്രേഷന്‍ ഇല്ലെങ്കില്‍ 5 ലക്ഷം രൂപ പിഴയും 6 മാസം തടവുമാണ് ശിക്ഷ. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 അനുസരിച്ച് 12 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റു വരവ് ഉളളവര്‍ രജിസ്‌ട്രേഷനും 12 ലക്ഷത്തിനു മുകളില്‍ വിറ്റു വരവുളളവര്‍ ലൈസന്‍സും എടുക്കേണ്ടതാണ്. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ അപേക്ഷ, ഫീസ് ഉള്‍പ്പെടെ ഓലൈന്‍ വഴിയാണ് സമര്‍പ്പിക്കേണ്ടത്. ജനസേവനകേന്ദ്രങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിക്കാന്‍ സൗകര്യമുണ്ട്. രജിസ്‌ട്രേഷനുളള അപേക്ഷ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്കും, ലൈസന്‍സിനുളള അപേക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ക്കുമാണ് സമര്‍പ്പിക്കണം. നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഫുഡ് സേഫ്റ്റി സര്‍ക്കിള്‍ ഓഫീസുകള്‍ നിലവിലുണ്ട്. ഓരോ വര്‍ഷത്തേക്കും രജിസ്‌ട്രേഷന് 100 രൂപയും, ലൈസന്‍സിന് 2000 രൂപയുമാണ് അപേക്ഷാഫീസ്. ഉല്‍പ്പാദകര്‍ക്ക് 3000 രൂപയാണ് ഫീസ്. അപേക്ഷ സമര്‍പ്പിച്ച് 15 ദിവസത്തിനുളളില്‍ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ലഭിക്കും.

      ജില്ലയില്‍ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ എത്രയും പെട്ടെന്ന് അപേക്ഷ സമര്‍പ്പിക്കണം. ലൈസന്‍സ്/രജിസ്‌ട്രേഷന്‍ കാലാവധി തീരുതിനു ഒരു മാസം മുന്‍പ് അപേക്ഷ സമര്‍പ്പിച്ച് പുതുക്കേണ്ടതാണ്.  പുതുക്കുതിനുളള അപേക്ഷ സമര്‍പ്പിക്കുത് വൈകിയാല്‍ ദിവസം ഒിന് 100 രൂപ വീതം പിഴ ഒടുക്കേണ്ടി വരും. തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ, ഡി ആന്‍ഡ് ഒ വാണിജ്യ ലൈസന്‍സും അനുബന്ധ രേഖകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഭക്ഷ്യ ഉല്‍പാദക വിതരണ, വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുവര്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണെ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

Post A Comment: