ഫിലിപ്പൈന്‍സിനു സമീപം ശാന്തസമുദ്രത്തില്‍ എമറാള്‍ഡ് സ്റ്റാര്‍ എന്ന ചരക്കു കപ്പല്‍ മുങ്ങി പതിനൊന്ന് ഇന്ത്യാക്കാരെ കാണാതായി


ഫിലിപ്പൈന്‍സിനു സമീപം ശാന്തസമുദ്രത്തില്‍ എമറാള്‍ഡ് സ്റ്റാര്‍ എന്ന ചരക്കു കപ്പല്‍ മുങ്ങി പതിനൊന്ന് ഇന്ത്യാക്കാരെ കാണാതായി. 26 ജീവനക്കാരില്‍ 15 പേരെ സമീപത്തുണ്ടായിരുന്ന കപ്പലുകള്‍ രക്ഷിച്ചതായി ജപ്പാന്‍ തീരരക്ഷാ സേനാ അധികൃതര്‍ അറിയിച്ചു. 11 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കൊടുങ്കാറ്റാണ് അപകട കാരണമെന്ന് കരുതുന്നു. ഫിലിപ്പൈന്‍സിന് 280 കിലോമീറ്റര്‍ കിഴക്കു മാറിയാണ് കപ്പല്‍ മുങ്ങിയത്. ഇന്നലെ പുലര്‍ച്ചെയാണ് രക്ഷാ സന്ദേശം ലഭിച്ചതെന്നും ജപ്പാന്‍ അധികൃതര്‍ പറഞ്ഞു. ഹോങ്കോങ്ങില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍ വടക്കന്‍ ഫിലിപ്പൈന്‍സിന്‍റെ കിഴക്കു വച്ചാണ് കൊടുങ്കാറ്റില്‍ പെട്ടത്. കപ്പല്‍ പൂര്‍ണ്ണമായും മുങ്ങിയതായും തെരച്ചിലിന് രണ്ട് പട്രോള്‍ ബോട്ടുകളും മൂന്നു വിമാനങ്ങളും അയച്ചതായും തീരരക്ഷാ സേന അറിയിച്ചു.


Post A Comment: