കേസ്​ സംബന്ധിച്ച്‌​ ഉദയഭാനുവി​​ന്‍റെ വസതിയിലും ഓഫീസിലും ക്രൈംബ്രാഞ്ച്​​ റെയ്​ഡ്​ നടത്തിയിരുന്നു
കൊച്ചി: ചാലക്കുടിയില്‍ വസ്​തു ഇടപാടുകാരന്‍ രാജീവ്​ കൊല്ല​പ്പെട്ട കേസില്‍ അഡ്വ. സി.പി. ഉദയഭാനുവിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്​റ്റിസ്​ പി. ഉബൈദ്​ പിന്‍മാറി. മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നത്​ വൈകുന്നതില്‍ രാജീവി​ന്‍റെ മകന്‍ ​കോടതിയില്‍ അതൃപ്​തി പ്രകടിപ്പിച്ചിരുന്നു. ഉദയഭാനുവി​ന്‍റെ ജാമ്യാപേക്ഷയെ ഇയാള്‍ എതിര്‍ത്തിരുന്നു. ​ഇനി മറ്റൊരു ബെഞ്ച്​ പരിഗണിക്കും. കേസില്‍ ഏഴാം പ്രതിയാണ്​ സി.പി ഉദയഭാനു. കേസ്​ സംബന്ധിച്ച്‌​ ഉദയഭാനുവി​​ന്‍റെ വസതിയിലും ഓഫീസിലും ക്രൈംബ്രാഞ്ച്​​ റെയ്​ഡ്​ നടത്തിയിരുന്നു. പരിയാരം തവളപ്പാറയില്‍ കോണ്‍വ​െന്‍റി​​ന്‍റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ സെപ്റ്റംബര്‍ 29നാണ്​ രാജീവി​​ന്‍റെ മൃതദേഹം കണ്ടെത്തിയത്​. റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ നടത്തിയ ഗുണ്ടായിസമാണ് കൊലപാതകത്തില്‍ കലാശിച്ചത്​.

Post A Comment: