സിപിഎം നരേന്ദ്ര മോദിയുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കൊച്ചി: സിപിഎം നരേന്ദ്ര മോദിയുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്‌എസിനെതിരായ മതേതര സഖ്യത്തിന്‍റെ ദൗത്യത്തെ സിപിഎം ദുര്‍ബലപ്പെടുത്തുന്നു. സിപിഎമ്മിന് ആരാണ് മുഖ്യശത്രു എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി സഹകരിച്ചു പോകുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ഇതിലൂടെ കേരളത്തിലെ സിപിഎമ്മിന്‍റെ തനിനിറം പുറത്തുവന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Post A Comment: