എറണാകുളത്തു ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു. നവംബറില്‍ ഹിസ്റ്ററി ഓഫ് ജോയ് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും

ശിവ പാര്‍വ്വതി ഫിലിംസിന്റെ ബാനറില്‍ കലഞ്ഞൂര്‍ ശശികുമാര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ഹിസ്റ്ററി ഓഫ് ജോയ്. സംവിധായകന്‍ വിനയന്‍റെ മകന്‍ വിഷ്ണു വിനയ് ആണ് ചിത്രത്തിലെ നായക കഥാപാത്രമായ ജോയിയെ അവതരിപ്പിക്കുന്നത്. വിഷ്ണുവിന്‍റെ ആദ്യ ചിത്രമാണിത്. ഒരു മെക്സിക്കന്‍ അപാരത എന്ന ചിത്രത്തില്‍ ജോമി എന്ന ഹിറ്റ് കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തനായ വിഷ്ണു ഗോവിന്ദ് ആണ് ഹിസ്റ്ററി ഓഫ് ജോയിയുടെ സംവിധായകന്‍.  വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്ജ്, സായ് കുമാര്‍, പി ബാലചന്ദ്രന്‍, മറിമായം ശ്രീകുമാര്‍, സുനില്‍ സുഗത, നോബി, പ്രദീപ് കോട്ടയം, ലിയോണ ലിഷോയ് തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. നവാഗതരായ ശിവകാമി, അപര്‍ണ്ണ തോമസ് എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

വിഷ്ണു ഗോവിന്ദ്, അനൂപ് പി തുടങ്ങിയവരാണ് രചന. ക്യാമറാമാന്‍ ഷാജിയുടെ അസിസ്റ്റന്റ് രതീഷാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജോവി ജോര്‍ജ്ജ് സുജോ സംഗീതവും അഭിലാഷ് വിശ്വനാഥ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. എറണാകുളത്തു ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു. നവംബറില്‍ ഹിസ്റ്ററി ഓഫ് ജോയ് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും


Post A Comment: