ര്‍: പെരിങ്ങോട്ടുകരയില്‍ അഞ്ചുകിലോ കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍. കാട്ടൂര്‍ നെടുമ്പുര തൈവളപ്പില്‍ സുനില്‍കുമാറാണ് പിടിയിലായത്

തൃപ്രയാര്‍: പെരിങ്ങോട്ടുകരയില്‍ അഞ്ചുകിലോ കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍. കാട്ടൂര്‍ നെടുമ്പുര തൈവളപ്പില്‍ സുനില്‍കുമാറാണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് തൃശൂരിലെത്തിച്ച് കച്ചവടം നടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് സുനില്‍കുമാര്‍. കഞ്ചാവ് തൃശൂരിലേക്ക് കടത്തിക്കൊണ്ടുവരുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. മണം പുറത്ത് വരാതിരിക്കുന്നതിനായി പ്ലാസ്റ്റിക് കവറില്‍ സെല്ലോടേപ്പ് ഒട്ടിച്ച് കട്ടകളാക്കി സുഗന്ധ ദ്രവ്യങ്ങള്‍ പൂശി ബാഗില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നത്. 2014ല്‍ പത്തനംതിട്ട തിരുവല്ലയില്‍ കാറില്‍ സ്പിരിറ്റു കടത്തിയ കേസില്‍ പ്രതിയാണ് സുനില്‍കുമാര്‍. തൃശൂര്‍ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിലെ സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ ജി.ഹരികൃഷ്ണന്‍പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Post A Comment: