സഹപ്രവര്‍ത്തകനെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷ‍ിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

ദില്ലി: സഹപ്രവര്‍ത്തകനെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷ‍ിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഡല്‍ഹി സ്വദേശി ബാദല്‍ മണ്ഡലിനെ (31) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒറീസയിലേക്ക് കടന്ന് ഇയാളെ കുറിച്ചുള്ള വിവരം ബന്ധു പൊലീസിന് കൈമാറുകയായിരുന്നു. സഹപ്രവര്‍ത്തകനായ വിപിന്‍ ജോഷിയെ കൊലപ്പെടുത്തി താമസസ്ഥലത്തെ ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ ബാദലിനായി പൊലീസ് ഊര്‍ജിത അന്വേഷണം നടത്തി വരികയായിരുന്നു. തന്‍റെ ഭാര്യയുമായി വിപിനുള്ള ബന്ധമാണ് കൊലക്ക് വഴിവെച്ചതെന്ന് ബാദല്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബാര്‍ ഹോട്ടല്‍ ജീവനക്കാരായ ഇരുവരും സംഭവ ദിവസം നന്നേ മദ്യപിച്ചിരുന്നു. മുറിയിലെത്തിയ ശേഷം ഭാര്യയുമായി വിപിനുള്ള ബന്ധം ചോദ്യം ചെയ്ത ഇയാള്‍ ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കഷ്ണങ്ങളായി മുറിച്ച മൃതദേഹം പ്ലാസ്റ്റിക് കവറുകളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. രൂക്ഷമായ ദുര്‍ഗന്ധം മൂലം സമീപവാസികള്‍ വിവരമറിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസിനെ കബളിപ്പിക്കാന്‍ വ്യാജരേഖകള്‍ ഉപയോഗിച്ച്‌ കടക്കുന്നതിനിടെയാണ് ബാദല്‍ പിടിയിലാകുന്നത്.

Post A Comment: