ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ ഒക്ടോബര്‍ 17ന് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് മണിപ്പൂര്‍ നിയമസഭാ സ്പീക്കര്‍ യുംനാം ഖേംചന്ദ് അറിയിച്ചു.
ഇംഫാല്‍: ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ ഒക്ടോബര്‍ 17ന് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് മണിപ്പൂര്‍ നിയമസഭാ സ്പീക്കര്‍ യുംനാം ഖേംചന്ദ് അറിയിച്ചു. മണിപ്പൂരില്‍ നടക്കുന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ദലൈലാമയുമായി നടത്തിയ അവസാന കൂടിക്കാഴ്ചയില്‍, മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ താന്‍ ആവശ്യപ്പെട്ടതായും തുടര്‍ന്ന് അദ്ദേഹം അത് അംഗീകരിക്കുകയായിരുന്നുവെന്ന് സ്പീക്കര്‍ വെളിപ്പെടുത്തി. അതേസമയം ഇംഫാലില്‍ ഇ- സൈക്കിള്‍ അവതരിപ്പിക്കാന്‍ തങ്ങള്‍ ഒരുങ്ങുന്നതായും ഇത് പ്രകൃതിയുമായി ഇണങ്ങി നില്‍ക്കുന്ന രീതിയിലുള്ളതായിരിക്കുമെന്നും യുംനാം ഖേംചന്ദ് അറിയിച്ചു.

Post A Comment: