നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്‍റെ ജാമ്യ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചതിന് പിന്നാലെ ആവേശത്തിലാണ് ദിലീപ് ആരാധകര്‍.കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്‍റെ ജാമ്യ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചതിന് പിന്നാലെ ആവേശത്തിലാണ് ദിലീപ് ആരാധകര്‍. ദിലീപിന്‍റെ വരവും കാത്ത് ആരാധരകര്‍ക്കൊപ്പം എത്തിയിരിക്കുകയാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍​ഗാട്ടിയും. വികാര നിര്‍ഭരനായാണ് ധര്‍മ്മജന്‍ ജയിലിന് പുറത്ത് കാത്ത് നില്‍ക്കുന്നത്. ദിലീപിനെ ഒന്ന് കണ്ടാല്‍ മതിയെന്നാണ് കരഞ്ഞ് കൊണ്ട് ധര്‍മ്മജന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. 85 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ​ജാമ്യം ലഭിച്ചെന്ന വിവരം ലഭിച്ചതിന് പിന്നാലെ തന്നെ കൊച്ചിയില്‍ ആരാധകര്‍ ലഡു വിതരണം നടത്തിയിരുന്നു. ദിലീപ് ഫാന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടന് ജാമ്യം ലഭിച്ചത് വന്‍ ആഘോഷമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് വിവരം. ജയിലിനു പുറത്തെത്തുന്ന ദിലീപിനെയും കൊണ്ട് നഗരത്തില്‍ റോഡ് ഷോ നടത്താനും ആരാധകര്‍ തീരുമാനിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

Post A Comment: