നടന്‍ ദിലീപിന് ജാമ്യം കിട്ടിയതിന് പിന്നാലെ ആലുവ സബ് ജയിലിന് മുന്നില്‍ തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിറകണ്ണുകളുമായി നടന്‍ ധര്‍മ്മജന്‍

     

കൊച്ചി: നടന്‍ ദിലീപിന് ജാമ്യം കിട്ടിയതിന് പിന്നാലെ ആലുവ സബ് ജയിലിന് മുന്നില്‍ തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിറകണ്ണുകളുമായി നടന്‍ ധര്‍മ്മജന്‍. ഒരവസരത്തില്‍ സന്തോഷം നിയന്ത്രണം വിട്ടതോടെ ധര്‍മ്മജന്‍ പൊട്ടികരയുന്ന അവസ്ഥ വരെയുണ്ടായി. ദിലീപേട്ടന് ജാമ്യം കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ട്. ജയിലില്‍ കാണാന്‍ പോകാതിരുന്നത് പേടികൊണ്ടാണെന്നും. പക്ഷേ ജാമ്യം കിട്ടണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. ജാമ്യം കിട്ടിയാല്‍ പൊട്ടിക്കാന്‍ വീട്ടില്‍ പടക്കം വാങ്ങി വെച്ചിരുന്നുവെന്ന് ധര്‍മ്മജന്‍ പറഞ്ഞു.

ദിലീപ് ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ സബ് ജയിലിന് മുന്നിലെത്തിയ ധര്‍മ്മജനുള്‍പ്പെടെയുള്ള താരങ്ങള്‍ ദിലീപിനെ സ്വീകരിക്കാന്‍ വീട്ടിലും എത്തി. നേരത്തെ ജാമ്യവാര്‍ത്തയറിഞ്ഞയുടന്‍ ജയില്‍ പരിസരത്ത് ദിലീപിന്‍റെ ആരാധകരും എത്തിയിരുന്നു. റിലീസിങ് നടപടി പൂര്‍ത്തിയായതോടെ പുറത്തിറങ്ങിയ ദിലീപ് സഹോദരന്‍ അനൂപിനൊപ്പം കൂടുംബവീട്ടിലേക്കാണ് പോയത്. ഇവിടെയായിരുന്നു സിനിമാതാരം സിദ്ദിഖും 'രാമലീല'യുടെ സംവിധായകന്‍ അരുണ്‍ ഗോപിയും ധര്‍മ്മജനും അടക്കമുള്ളവര്‍ ഉണ്ടായിരുന്നത്. നേരത്തെ നാലു തവണ ജാമ്യം നിഷേധിച്ച കോടതി അഞ്ചാം തവണ ജാമ്യാപേക്ഷയുമായെത്തിയപ്പോഴാണ് ജാമ്യം അനുവദിച്ചത്.

Post A Comment: